Thursday, November 24, 2011

ഒളിച്ചേ ... കണ്ടേ
ഹൈഡ് ആന്ഡ് സീക്ക്
എം ജി ശശി ,ടി ജെ രവിയെ കേന്ദ്ര കഥാ പാത്രമായി അവതരിപ്പിക്കുന്ന ടെലി ഫിലിം ആണു "ഒളിച്ചേ ..കണ്ടേ '. തനി ഗ്രാമീണ ഭാഷയില് അവതരിപ്പിച്ചിട്ടുള്ള ഈ ഫിലിമിലെ എന്നെ ഏറ്റവും അധികം സ്പര്ശിച്ച ഭാഗം ഇതിലെ മാതാപിതാക്കളുടെ മാളുവിനോടുള്ള സ്നേഹമാണു. എന്ന് സമൂഹത്തില്നിന്നും അറ്റ് പോകുന്ന ഒന്നാണ സ്നേഹം .പ്രിയപ്പെട്ട മകളുടെ അകാല മരണത്തിനു ശേഷം ആ വൃദ്ധ മാതാപിതാക്കള് ഭാവനയില് കാണുന്ന
മകളുടെ ചിത്രങ്ങളാണ് ഫിലിമിനെ മുന്നോട്ടു നയിക്കുന്നത് . ജീവിച്ചു കൊതിതീരാത്ത മാളുവും സ്നേഹിച്ചു മതിവരാത്ത അച്ചുതന്കുട്ടിയും കുഞ്ഞുലക്ഷ്മിയും .
വേണമെങ്ങ്കില് ഒരു രണ്ടര മണിക്കൂര് സിനിമയാക്കാനുള വിഷയം ഇതിലുണ്ട് .പക്ഷെ ,അപ്പോളേ നഷ്ട്ടപ്പെടുന്നത് ഇതിന്റെ ഭംഗിയായിരിക്കും ...
ഒരു അര മണിക്കൂര് കൊണ്ട് വലിയൊരു ആശയ ലോകം തന്നെ തുറന്നിടാന് സംവിധായകനു സാധിക്കുന്നുട് . ബോറടിക്കാതെ കണ്ടു രസിക്കാനും നമുക്ക് സാധിക്കും .

No comments:

Post a Comment